You Searched For "match"

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റി

14 Dec 2019 5:03 PM GMT
മിസോറാമില്‍ ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

പരാജയത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ബ്ലാസ്‌റ്റേഴ്‌സ്;ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കം

13 Dec 2019 4:44 PM GMT
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കമാണ്. ജംഷഡ് പൂര്‍ എഫ്‌സിക്കായി 33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പീറ്റിയും,ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം സി കെ വിനീത് 71ാം മിനിട്ടിലും ഗോള്‍ നേടിയപ്പോള്‍ 75ാം മിനിട്ടിലും 85ാം മിനിട്ടിലും മെസി ബൗളിയുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളും

ഐഎസ്എല്‍: വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍

13 Dec 2019 12:40 AM GMT
ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.ഉദ്ഘാടന മല്‍രത്തില്‍ എടികെയ്ക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ജയിക്കാനായത്. പരിക്കിന്റെ പിടിയില്‍ നിന്ന് ബ്ലാസ്‌റ്റേഴസ് പൂര്‍ണമായു മോചിക്കപ്പെട്ടിട്ടില്ലെങ്കിലം ഇന്ന് വിജയമല്ലാതെ മറ്റൊന്നും ടീമിനും കോച്ച് എല്‍കോ ഷട്ടോരിക്കും മുന്നിലില്ല. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ ആറു പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത് വരെ നേടാനായത്. ഇന്നും ജയിക്കാനായില്ലെങ്കില്‍ ആരാധകര്‍ ടീമിനെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയാവും. കോച്ചിന്റെ സ്ഥാനവും പരുങ്ങലിലാവും

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി-20: രണ്ടാം മത്സരം നാളെ, ടീമുകള്‍ ഇന്നെത്തും

7 Dec 2019 12:42 AM GMT
ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 5.45 ഓടെ ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

1 Dec 2019 5:06 PM GMT
കേരളാ ബ്ലാസ്റ്റേഴ്‌സ് 2. എഫ് സി ഗോവ-2 എന്നതാണ് സ്‌കോര്‍. സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോവയടുടെ ലെനി റൊഡ്രിഗസിന്റെ ഗോളാണ് നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമെന്ന സ്വപ്‌നം തട്ടിയകറ്റിയത്

ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

25 Nov 2019 7:30 AM GMT
മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം.

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 ക്രിക്കറ്റ് മൽസരം: ഗ്രീന്‍ഫ്രീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി

20 Nov 2019 6:06 AM GMT
ടീമുകള്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ നവംബര്‍ 25 മുതല്‍ ലഭിക്കും.

ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

16 Nov 2019 2:48 PM GMT
രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഇന്ത്യ നല്‍കിയ 343 റണ്‍സ് ലീഡ് മറികടക്കാന്‍ കഴിയാതെ ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിനാണ് പുറത്തായത്.

ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ഒഡീഷ

8 Nov 2019 4:43 PM GMT
നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍് കഴിയാതെ വന്നതോടെ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റഴേസ് ഒരു പോയിന്റുകൊണ്ട് തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ഇത്രയും പോയിന്റുതന്നെയുള്ള ഒഡീഷ അഞ്ചാം സ്ഥാനത്തും.നവംബര്‍ 23ന് ബംഗളുരുവില്‍ ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം

ലോക കപ്പ് ഫുട്‌ബോള്‍: ഇന്ത്യ-ഖത്തര്‍ രണ്ടാം പാദ യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത

30 Oct 2019 2:34 PM GMT
ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം. യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു

ഐഎസ്എല്‍: ആത്മവിശ്വാസത്തോടെ ബ്ലാസറ്റേഴ്‌സ് ഇന്ന് മുംബൈയ്‌ക്കെതിരെ

24 Oct 2019 1:47 AM GMT
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തുടര്‍ച്ചയായ രണ്ടാം ഹോം മല്‍സരത്തിനിറങ്ങുന്നു. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കരുത്തരായ എടികെയോട് പിന്നില്‍ നിന്ന ശേഷം പൊരുതികളിച്ച ബ്ലാസ്‌റ്റേഴ്‌സ് 2-1 ന് ജയിച്ചിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരമാണ് ഇന്ന് മുംബൈ സിറ്റിക്ക്. പരിക്കും താരങ്ങള്‍ ഒത്തിണക്കത്തിലേക്ക് എത്താത്തതും ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും എടികെക്കെതിരെ നേടിയ വിജയം മുംബൈയ്‌ക്കെതിരെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് ടിക്കറ്റ് വില്‍പന ആരംഭിച്ചു

11 Oct 2019 11:50 AM GMT
ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്സ് ടീം കളികള്‍ക്കായി അണിയുന്ന ജേഴ്‌സിയുടെ തനി പകര്‍പ്പുകളും, ആരാധകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്‌സികളും ഇതിലൂടെ ലഭിക്കും.ഒരു ആരാധകന് പേയ്ടിഎം,ഇന്‍സൈഡര്‍.ഇന്‍ എന്നിവയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം. ഗാലറികള്‍ക്ക് 250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 300,500,850, എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റുകള്‍ക്ക് 2000 രൂപയാണ്

മായങ്കിന് ഡബിള്‍; രോഹിത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

3 Oct 2019 1:13 PM GMT
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അഗര്‍വാള്‍ 215 ഉം , രോഹിത്ത് 176 ഉം റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 317 റണ്‍സാണ് എടുത്തത്.

ലോകകപ്പ് യോഗ്യത; ഏഷ്യന്‍ ചാംപ്യന്‍മാരെ തളച്ച് ഇന്ത്യ (വീഡിയോ)

10 Sep 2019 6:31 PM GMT
ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍നിര ആദ്യപകുതിയില്‍ വിയര്‍ത്തെങ്കില്‍ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

സുബ്രതോ കപ്പ്: കേരളം- മിസോറാം മല്‍സരം സമനിലയില്‍

7 Sep 2019 3:09 PM GMT
കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് കരുത്തരായ മിസോറാമിനോടാണ് സമനില വഴങ്ങിയത്.

ഐഎസ്എല്‍ ഒക്ടോബര്‍ 20 മുതല്‍; ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍

23 Aug 2019 11:16 AM GMT
വൈകിട്ട് 7.30 നാണ് മല്‍സരം. 2020 ഫെബ്രുവരി 23 വരെയുള്ള മല്‍സരങ്ങളുടെ ഫിക്‌സചറാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഫിക്‌സചര്‍ പ്രകാരം ലീഗ് ഘട്ടത്തില്‍ 90 മല്‍സരങ്ങളാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിനെയും എടികെയും കൂടാതെ പൂനെ സിറ്റി,ജംഷഡ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി,ബംഗളരു എഫ് സി,എഫ് സി ഗോവ,നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്.ഡല്‍ഹി ഡൈനാമോസ്,ചെന്നൈന്‍ എഫ് സി എന്നീ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്

ഇന്ത്യന്‍ വനിതാ ടീം ഉസ്‌ബെകിസ്താനെതിരേ

23 Aug 2019 6:29 AM GMT
ഈമാസം 29നും സപ്തംബര്‍ 2നും താഷ്‌കന്റിലാണ് പോരാട്ടം. 2022ല്‍ നടക്കുന്ന എഎഫ്‌സി കപ്പിന് മുന്നോടിയാണ് മല്‍സരം.

ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍

18 Aug 2019 12:33 PM GMT
മത്സരത്തിലെ മികച്ച താരമായി തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ ജിബിന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളായവര്‍ക്ക് ഇന്‍ഡല്‍ മണി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിലാഷ് നാഗേന്ദ്രന്‍ ട്രോഫികള്‍ സമ്മാനിച്ചു.

ഗ്ലോബല്‍ ട്വന്റി ലീഗില്‍ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടു: ഉമര്‍ അക്മല്‍

7 Aug 2019 6:11 PM GMT
വിന്നിപെഗ് ഹാക്വസ് ടീം അംഗമായ ഉമറിനോട് ടീമിന്റെ ഒഫീഷ്യലായ മന്‍സൂര്‍ അക്തറാണ് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടത്.

ഡിഫ സൂപ്പര്‍ കപ്പ് കൂടുതല്‍ ആവേശത്തിലേക്ക്

4 Aug 2019 8:31 PM GMT
കഴിഞ്ഞ വാരാന്ത്യദിവസങ്ങളിലായി നടന്ന32 മല്‍സരങ്ങളുള്ള മേളയിലെ ആദ്യ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രണ്ടുമല്‍സരങ്ങളും വെള്ളിയാഴ്ച നാലു മല്‍സരങ്ങളുമാണ് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്.

വിന്‍ഡീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം

3 Aug 2019 6:20 PM GMT
രോഹിത്ത് ശര്‍മ്മ (24), വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

സെവന്‍സ് സ്റ്റാര്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍: ഫോണിക്‌സ് ദാറുബൈല ലാന്റേണ്‍ എഫ്‌സി ജേതാക്കള്‍

29 July 2019 11:35 AM GMT
ടൂര്‍ണമെന്റ് റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, അലി മക്ക സ്‌റ്റോര്‍, റാനിദ് സൈന്‍ മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫാഹിദ് ഹസന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎം- വിവിപാറ്റ് കണക്കുകളിലെ പൊരുത്തക്കേട്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു

26 July 2019 12:56 PM GMT
സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളും വിവിപാറ്റും ഒത്തുനോക്കിയപ്പോഴാണ് എട്ടെണ്ണത്തിലെ കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യമായത്. ആകെ 1.25 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ 51 വോട്ടുകളിലാണ് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ച് ഇതെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ന്യൂസിലന്റിനെ പിടിച്ചൊതുക്കി; ഇന്ത്യയുടെ വിജയ ലക്ഷ്യം 240 റണ്‍സ്

10 July 2019 10:06 AM GMT
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 239 റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള കിവികളുടെ ലക്ഷ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങും ജഡേജയുടെ ഓള്‍റൗണ്ടിങ് പ്രകടനവും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു.

ലോകകപ്പ്: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമിയില്‍

25 Jun 2019 6:14 PM GMT
2019 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഓസ്‌ട്രേലിയ. 285 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ആതിഥേയരെ 44.4 ഓവറില്‍ 221 റണ്‍സിന് കംഗാരുക്കള്‍ പുറത്താക്കുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അഞ്ചാം അങ്കം; എതിരാളികള്‍ അഫ്ഗാനിസ്താന്‍

22 Jun 2019 5:05 AM GMT
ഒരുജയം മാത്രം ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്. മികച്ച ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ശിഖര്‍ ധവാന്‍ പകരം ടീമിലെത്തിയ റിഷഭ് പന്തും ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണ്.

മഴ; ഇന്ത്യ-പാക് മല്‍സരം തടസ്സപ്പെട്ടു, ഇന്ത്യ 46.4 ഓവറില്‍ 305/4

16 Jun 2019 1:25 PM GMT
ക്യാപ്റ്റന്‍ വിരാട് കോലി 71 റണ്‍സും വിജയ് ശങ്കര്‍ മൂന്നു റണ്‍സുമെടുത്ത് ക്രീസിലുണ്ട്

ഇന്ത്യ-പാക് മല്‍സരം തുടങ്ങി; അഞ്ച് ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 20

16 Jun 2019 9:53 AM GMT
ഇന്ത്യന്‍ നിരയിലെ സൂപര്‍ താരം ശിഖര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പേസ് ബൗളര്‍ വിജയ് ശങ്കര്‍ പകരക്കാരനായി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു

ക്രിക്കറ്റ് മത്സരം കാണാനെത്തിയ വിജയ് മല്യയെ 'കള്ളന്‍' എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

10 Jun 2019 4:26 AM GMT
ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ 'കളളന്‍' വിളി കേള്‍ക്കേണ്ടി വന്നിരുന്നു.

ലോകകപ്പില്‍ ഇന്ന് കരീബിയന്‍സും പാക് പടയും നേര്‍ക്കുനേര്‍

31 May 2019 5:13 AM GMT
സന്നാഹ മല്‍സരത്തിലെ വിജയം ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ അഫ്ഗാനിസ്താനെയാണ് പാകിസ്താന്‍ സന്നാഹ മല്‍സരത്തില്‍ തോല്‍പ്പിച്ചത്.

റഫറിയെ അപമാനിച്ചു; നെയ്മറിന് വിലക്ക്

26 April 2019 7:12 PM GMT
റഫറിമാരെ അപമാനിച്ചു എന്ന കുറ്റത്തിനാണ് താരത്തിന് വിലക്ക്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്ജി തോറ്റത്തില്‍ മനംനൊന്ത നെയ്മര്‍ സോഷ്യല്‍മീഡിയയിലൂടെ റഫറിമാരെ അധിക്ഷേപിച്ചിരുന്നു.

ജീസസ് ഡബിളില്‍ ബ്രസീല്‍; മെസ്സിയില്ലാതെ അര്‍ജന്റീനയ്ക്ക് ജയം

27 March 2019 3:17 AM GMT
ജീസസിന്റെ ഇരട്ടഗോള്‍ ബ്രസീലിന് തുണയായി. 37ാം മിനിറ്റില്‍ പവേല്‍ക്കായിലൂടെ ചെക്കാണ് മുന്നിലെത്തിയത്.

യൂറോ: ബെല്‍ജിയത്തിന് ജയം; ക്രൊയേഷ്യയ്ക്ക് തോല്‍വി

25 March 2019 5:47 AM GMT
സൈപ്രസിനെതിരേ 2-0നാണ് ബെല്‍ജിയത്തിന്റെ ജയം. തന്റെ 100ാം മല്‍സരത്തില്‍ ടീമിന്റെ വിജയത്തിലെ നിര്‍ണായക ഗോളാണ് ഹസാര്‍ഡ് നേടിയത്. ഹസാര്‍ഡിന്റെ 30ാം അന്താരാഷ്ട്രഗോളാണിത്. 18ാം മിനിറ്റില്‍ ബാത്ശുവായിയാണ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്.

സൗഹൃദമല്‍സരം: ബ്രിസീലിനെ പാനമ പിടിച്ചുകെട്ടി; മെക്‌സിക്കോയ്ക്ക് ജയം

24 March 2019 4:27 AM GMT
ഇന്ന് സിറ്റി ഓഫ് പോര്‍ട്ടോയില്‍ നടന്ന അന്താരാഷ്ട്രസൗഹൃദമല്‍സരത്തിലാണ് പാനമ ബ്രിസീലിനെ തളച്ചത്. 32ാം മിനിറ്റില്‍ എസി മിലാന്‍ താരം പക്വേറ്റയാണ് ബ്രിസീലിന്റെ ഗോള്‍ നേടിയത്. കസിമറോയുടെ ക്രോസില്‍നിന്ന് വന്ന പന്ത് പക്വേറ്റ ഗോളാക്കി. എന്നാല്‍, നാലുമിനിറ്റിന് ശേഷം പാനമ മക്കാഡോയിലൂടെ സമനില ഗോള്‍ നേടി.

വെനസ്വേലയ്‌ക്കെതിരായ മല്‍സരം: മെസ്സി പരിശീലനത്തില്‍; മരിയ പുറത്ത്

21 March 2019 8:47 AM GMT
മ്പത് മാസങ്ങള്‍ക്ക് ശേഷം മെസ്സി ടീം ക്യാംപിലെത്തി പരിശീലനം നടത്തി. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് പരിശീലനം.
Share it
Top