Football

അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ് സിയിലേക്ക്

ബഗാന്‍ അനസിനെ കഴിഞ്ഞ സീസണിലാണ് റിലീസ് ചെയ്തത്.

അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ് സിയിലേക്ക്
X

മുംബൈ: മലയാളി താരം അനസ് എടത്തൊടിക മുന്‍ ക്ലബ്ബ് ജംഷഡ്പൂര്‍ എഫ്‌സിയിലേക്ക് തിരികെ വരുന്നു. അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കിനാരിക്കുന്ന ജംഷഡ്പൂരിന്റെ ടീമിലേക്ക് താരം തിരികെ വരുമെന്നാണ് റിപ്പോര്‍ട്ട്. അനസുമായി ക്ലബ്ബ് ചര്‍ച്ച തുടരുകയാണ്. ഇത് അന്തിമഘട്ടത്തിലാണ്. മുമ്പ് 2017-2018 സീണിലാണ് താരം ജംഷഡ്പൂരിന് വേണ്ടി കളിച്ചത്. തുടര്‍ന്ന് താരം കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഒരു വര്‍ഷം കളിച്ചു. അവസാനമായി കളിച്ചത് എഡികെ മോഹന്‍ ബഗാന് വേണ്ടിയാണ്. ബഗാന്‍ അനസിനെ കഴിഞ്ഞ സീസണിലാണ് റിലീസ് ചെയ്തത്. 34 കാരനായ അനസ് ഈ സീസണില്‍ ഒരു ക്ലബ്ബിന് വേണ്ടിയും കളിച്ചിട്ടില്ല. മോഹന്‍ ബഗാന്‍, പൂനെ എഫ് സി, മുംബൈ എഫ് സി എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 20 മല്‍സരങ്ങളിലും അനസ് ബൂട്ടണിഞ്ഞിട്ടുണ്ട്.




Next Story

RELATED STORIES

Share it