Football

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

27വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ്‌കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. 2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്

ഇന്ത്യന്‍ വിംഗര്‍  സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: ഇന്ത്യന്‍ ടീമിന്റെ വിങ്ങറായിരുന്ന സത്യസെന്‍സിംഗ് ഇനി കേരള ബ്ലാസ്റ്റേഴ്‌സില്‍.മണിപ്പൂര്‍ സ്വദേശിയായ സത്യസെന്‍സിംഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-2020 സീസണില്‍ കേരളബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങും.27വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ്‌കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. 2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്.

ഐഎസ്എല്‍ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകുക എന്നത് പുതിയ വെല്ലുവിളിയാണെന്നും അത് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും സത്യസെന്‍ സിംഗ് പറഞ്ഞു.ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ടീമിനെ പിന്തുണയ്ക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും സത്യസെന്‍ സിംഗ് വ്യക്തമാക്കി.വലത്, ഇടത് വിങ്ങുകളില്‍ ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമായ സത്യസെന്‍ ടീമിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ ഷട്ടോരി പറഞ്ഞു.പ്രധാനമായും വലതുകാല്‍ ഉപയോഗിച്ച് കളിക്കുന്ന കളിക്കാരനാണെങ്കിലും കളിക്കിടയില്‍ ഇടത്കാല്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആകര്‍ഷകമായ വേഗതയും, അത് ഈ വര്‍ഷം വിങ്ങില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിക്കുമെന്നും ഷട്ടോരി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it