- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലബ്ബ് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് ആരാധക കൂട്ടായ്മായായ മഞ്ഞപ്പട. ക്ലബ്ബ് മാനേജ്‌മെന്റിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ടീമിന്റെ മോശം പ്രകടനം വിലയിരുത്തി ഇനിയുള്ള ഒരു മല്‍സരം പോലും കാണാനെത്തില്ലെന്നാണ് മഞ്ഞപ്പട അറിയിച്ചിരിക്കുന്നത്. തുടര്‍ പരാജയങ്ങളുടെ ഉത്തരവാദിത്വം മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ നല്‍കുന്ന വലിയ പിന്തുണയോട് നീതി കാട്ടുന്ന പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ക്യാപ്റ്റനായിരുന്ന അഡ്രിയാന്‍ ലൂണയേയും സൂപര്‍ താരം നോഹ സദോയിയേയുമടക്കം പ്രധാന വിദേശ താരങ്ങളെയെല്ലാം ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി.
സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കിയിരുന്നു. പുതുതായി കൊണ്ടുവന്ന ആറ് വിദേശ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തത്. കെവിന്‍ യോക്ക് മാത്രമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്ന വിദേശ താരം. ആറ് മല്‍സരത്തില്‍ അഞ്ചിലും ടീം തോറ്റു. ഹോം മല്‍സരത്തില്‍ പോലും നിറം മങ്ങി. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇത്തവണ ഐഎസ്എല്ലില്‍ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐഎഫ്എല്ലിലേക്ക് തരം താഴ്ത്തും.
ദവീദ് കറ്റാലയ്ക്കു പകരം പുതിയ പരിശീലകനായി ആഷ്‌ലി വെസ്റ്റ് വുഡിനെ കൊണ്ടുവന്നു. ബെംഗളൂരു എഫ്‌സിയെയടക്കം പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള പരിശീലകനാണ് ആഷ്‌ലി. പുതിയ പരിശീലകന്‍ ടീമില്‍ ചില മാറ്റങ്ങളടക്കം കൊണ്ടുവന്നിട്ടുണ്ട്. പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് സാധ്യതകള്‍ക്ക് പോലും കാത്ത് നില്‍ക്കാതെയാണ് മഞ്ഞപ്പട ഇപ്പോള്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് പിന്തുണ അറിയിച്ച് മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകളെല്ലാം കഴിഞ്ഞ മല്‍സരങ്ങളില്‍ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയിരുന്നു.
മഞ്ഞപ്പട ആരാധകരുമായി ടീം മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയാലും പ്രകടനം മെച്ചപ്പെടാതെ പിന്തുണയില്ലെന്നാണ് ആരാധക പക്ഷം. തങ്ങളുടെ പണവും സമയവും അധ്വാനവുമെല്ലാം നല്‍കി പിന്തുണക്കാന്‍ ഗ്യാലറിയിലേക്കെത്തുമ്പോള്‍ അതിനോട് നീതികാട്ടുന്ന പ്രകടനം പോലും പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















