Football

മുന്‍ ഷില്ലോങ് ലാജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍

മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍ 2015ല്‍ ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്‌കോററായി. 2016ല്‍ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച സാമുവല്‍ മിനര്‍വ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീല്‍ഡര്‍. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ റെക്കോര്‍ഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്

മുന്‍ ഷില്ലോങ് ലാജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: മുന്‍ ഷില്ലോങ് ടീം ക്യാപ്റ്റനും ഐ-ലീഗ് താരവുമായ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍. മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍ 2015ല്‍ ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്‌കോററായി. 2016ല്‍ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച സാമുവല്‍ മിനര്‍വ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീല്‍ഡര്‍. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ റെക്കോര്‍ഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. 2017-18 ഐ-ലീഗ് സീസണിലെ സാമുവലിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഐ ലീഗ് അണ്ടര്‍ 22 പ്ലെയര്‍ ഓഫ് സീസണ്‍ അവാര്‍ഡ്‌നേടികൊടുത്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സാമുവല്‍ ലാല്‍മുവാന്‍പുയയ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ ടീമിന് മികച്ച സംഭാവന നല്‍കുവാനും കിരീടം നേടാന്‍ ടീമിനെ സഹായിക്കുവാനും സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ.ആരാധകരാണ് പിന്തുണയുടെ ഒരു പ്രധാന ഉറവിടം, ഈ സീസണിലും അവര്‍ ടീമിനെ ആവേശലത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാമുവല്‍ പറഞ്ഞു.സാങ്കേതികമായി വളരെ മികച്ച കളിക്കാരനാണ് സാമുവലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. ഷില്ലോംഗ് ലജോങ്ങുമായുള്ള അദ്ദേഹത്തിന്റെ കാലഘട്ടം അദ്ദേഹത്തെ പരിചയസമ്പന്നനായ ഒരു ഫുട്‌ബോള്‍ കളിക്കാരനാക്കി.സാമൂവല്‍ തീര്‍ച്ചയായും കേരള ബ്ലാസ്റ്റേഴ്‌സിലെ വിലപ്പെട്ട കളിക്കാരനായിരിക്കുമെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it