Football

ഐഎസ്എല്‍; ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മറികടന്ന് എടികെ; ഒഗ്‌ബെഷെയ്ക്ക് പിഴച്ചു

മാര്‍ച്ച് 18ന് ഗോവയിലെ ഫത്തോര്‍ഡാ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

ഐഎസ്എല്‍; ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മറികടന്ന് എടികെ; ഒഗ്‌ബെഷെയ്ക്ക് പിഴച്ചു
X

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു ഫൈനല്‍. കഴിഞ്ഞ ദിവസം നടന്ന സെമി രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ് സിയെ 4-3ന് പരാജയപ്പെടുത്തിയാണ് എടികെയുടെ ജയം. ഹൈദരാബാദിന്റെ സിവേരോ, ഒഗ്‌ബെഷെ എന്നിവരുടെ പെനാല്‍റ്റികളാണ് പാഴായത്. പെട്രാറ്റോസ്, ഗയേഗോ, മന്‍വീര്‍, പ്രിതം കൊടാല്‍ എന്നിവരാണ് എടികെയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത അല്‍പ്പം മുന്നിട്ട് നിന്നെങ്കിലും ഹൈദരാബാദ് പ്രതിരോധം തകര്‍ക്കാനായില്ല. മാര്‍ച്ച് 18ന് ഗോവയിലെ ഫത്തോര്‍ഡാ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.




Next Story

RELATED STORIES

Share it