Football

ഐഎസ്എല്‍; ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കും

മാര്‍ച്ച് 11നാണ് സെമി മല്‍സരങ്ങള്‍ അരങ്ങേറുക.

ഐഎസ്എല്‍; ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കും
X


പനാജി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണികളെ പ്രവേശിപ്പിക്കുന്നു.സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മല്‍സരത്തിനാണ് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കുക.9500 പേര്‍ക്ക് ഫൈനല്‍ കാണാം.2019-18 സീസണുകളിലാണ് അവസാനമായി കാണികളെ പ്രവേശിപ്പിച്ചത്.കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐഎസ്എല്ലില്‍ കാണികളെ പ്രവേശിപ്പിക്കാതിരുന്നത്. ഫത്തോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മാര്‍ച്ച് 20നാണ് ഫൈനല്‍.മാര്‍ച്ച് 11നാണ് സെമി മല്‍സരങ്ങള്‍ അരങ്ങേറുക.




Next Story

RELATED STORIES

Share it