Football

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ഉറപ്പു കൂട്ടാന്‍ രാജു ഗെയ്ക്വാദ്

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായി കളിച്ച് പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. ഐ-ലീഗില്‍ പൈലന്‍ ആരോസിനൊപ്പമാണ് രാജു തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഐഎസ്എല്ലിന്റെ അവസാന പതിപ്പില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ ഭാഗമായിരുന്നു രാജു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ഉറപ്പു കൂട്ടാന്‍ രാജു ഗെയ്ക്വാദ്
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ മുംബൈ സ്വദേശി സെന്റര്‍ ബാക്ക് ഡിഫെന്‍ഡര്‍ രാജു ഗെയ്ക്വാദ് കേരള ബ്ലാസ്റ്റേഴ്‌സില്‍. രാജുവിന്റെ വരവോടെ കെബിഎഫ്സിയുടെ പ്രതിരോധം നിര കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായി കളിച്ച് പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. ഐ-ലീഗില്‍ പൈലന്‍ ആരോസിനൊപ്പമാണ് രാജു തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു.

ഐഎസ്എല്ലിന്റെ അവസാന പതിപ്പില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ ഭാഗമായിരുന്നു രാജു.രാജുവിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് കെബിഎഫ്സി ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരി പറഞ്ഞു.ഇതിന് മുന്‍പ് രാജു ഈസ്റ്റ് ബംഗാളിനായി കളിക്കുമ്പോള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ബാക്ക് പൊസിഷനുകളിലും മികച്ച കളി പുറത്തെടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ മികച്ച ശാരീരിക ക്ഷമതയും സാമര്‍ത്യവും ഉള്ള കളിക്കാരനാണ് രാജുവെന്നും ഷട്ടോരി അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് രാജു ഗെയ്ക്വാദ് പറഞ്ഞു.കഠിനപരിശ്രമശാലികളായ ടീമിലേക്കാണ് താന്‍ എത്തുന്നത്. ടീമിന്റെ മുന്നേറ്റത്തിനായി ആവശ്യമായതെല്ലാം നല്‍കാന്‍ താന്‍ സാദാ സന്നദ്ധനാണെന്നും രാജു പറയുന്നു

Next Story

RELATED STORIES

Share it