Football

സന്ദേശ് ജിങ്കന് ഫുട്‌ബോള്‍ ഫെഡറേഷന്റെ താക്കീത്

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജിങ്കന്‍ മാപ്പ് അപേക്ഷിച്ചിരുന്നു

സന്ദേശ് ജിങ്കന് ഫുട്‌ബോള്‍ ഫെഡറേഷന്റെ താക്കീത്
X


പനാജി: എടികെ മോഹന്‍ ബഗാന്റെ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ താക്കീത്.കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ നടന്ന മല്‍സരത്തിന് ശേഷം ജിങ്കന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ഫെഡറേഷന്റെ താക്കീത്.ജിങ്കന്റെ പരാമര്‍ശം ഫെഡറേഷന്‍ ഗൗരവമായി നിരീക്ഷിച്ചിട്ടുണ്ടെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും കമ്മിറ്റി താക്കീത് ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‍സരത്തെ പെണ്ണുങ്ങള്‍ക്കെതിരേ കളിച്ചുവെന്നാണ് ജിങ്കന്‍ വിശേഷിപ്പിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജിങ്കന്‍ മാപ്പ് അപേക്ഷിച്ചിരുന്നു. ഇത് കമ്മിറ്റി നിരീക്ഷിച്ചതായും ഫെഡറേഷന്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it