Football

റോയി കൃഷ്ണ ഫിജിയിലേക്ക്; എടികെയുടെ തുടര്‍ മല്‍സരങ്ങള്‍ നഷ്ടമാവും

മാര്‍ച്ച് 18നാണ് ഫിജിയുടെ ന്യൂ കാലിഡോണിയയുമായുള്ള മല്‍സരം.

റോയി കൃഷ്ണ ഫിജിയിലേക്ക്; എടികെയുടെ തുടര്‍ മല്‍സരങ്ങള്‍ നഷ്ടമാവും
X


പനാജി: എടികെ മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ റോയി കൃഷ്ണ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി സ്വദേശമായ ഫിജിയിലേക്ക് തിരിക്കും. ഫിഫാ ലോകകപ്പ് ഓഷാനിയാ മേഖലയിലെ യോഗ്യതാ മല്‍സരങ്ങള്‍ക്കായാണ് ഫിജിയുടെ ക്യാപ്റ്റനായ റോയി കൃഷ്ണ പോവുന്നത്. ഐഎസ്എല്‍ ലീഗ് മല്‍സരങ്ങള്‍ അവസാനിച്ചതിന് ശേഷം മാര്‍ച്ച് എട്ടിന് താരം ഫിജിയിലേക്ക് യാത്രതിരിക്കും. എടികെ സെമിയില്‍ പ്രവേശിക്കുന്ന പക്ഷം അവര്‍ക്ക് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍ കൂടിയായ റോയി കൃഷ്ണയെ നഷ്ടമാവും. മാര്‍ച്ച് 18നാണ് ഫിജിയുടെ ന്യൂ കാലിഡോണിയയുമായുള്ള മല്‍സരം. മാര്‍ച്ച് 24ന് പപ്പുആ ന്യൂഗനിയയുമായും ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it