Football

അനസ് എടത്തൊടിക ജംഷദ്പൂര്‍ എഫ് സിയില്‍ തിരിച്ചെത്തി

ക്ലബ്ബുമായി താരം രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചത്.

അനസ് എടത്തൊടിക ജംഷദ്പൂര്‍ എഫ് സിയില്‍ തിരിച്ചെത്തി
X


ജംഷദ്പൂര്‍: ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക വീണ്ടും ഫുട്‌ബോളിലേക്ക് തിരിച്ചെത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനസ് സജീവ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണില്‍ താരം ഒരു ക്ലബ്ബിനായും കളിച്ചിരുന്നില്ല. ഇതിന് മുമ്പ് എടികെയ്ക്കു വേണ്ടിയും കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയും താരം കളിച്ചിരുന്നു. ഇതിന് മുമ്പ് 2017-18 സീസണില്‍ ആണ് അനസ് ജംഷദ്പൂരിനായി കളത്തിലിറങ്ങിയത്. ക്ലബ്ബുമായി താരം രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചത്.




Next Story

RELATED STORIES

Share it