Football

ഐഎസ്എല്‍; രണ്ടാം സെമിയില്‍ ഇന്ന് ഹൈദരാബാദും എടികെയും ഇറങ്ങുന്നു

രാത്രി 7.30നാണ് മല്‍സരം. സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.

ഐഎസ്എല്‍; രണ്ടാം സെമിയില്‍ ഇന്ന് ഹൈദരാബാദും എടികെയും ഇറങ്ങുന്നു
X


പനാജി: ഐഎസ്എല്‍ രണ്ടാം സെമി ആദ്യ പാദത്തില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാനെതിരേ ഇറങ്ങുന്നു. ലീഗ് റൗണ്ടില്‍ ഹൈദരാബാദ് എഫ് സി രണ്ടാം സ്ഥാനത്തും എടികെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അവസാന മല്‍സരത്തില്‍ എടികെ ജെംഷഡ്പൂര്‍ എഫ് സിയോട് പരാജയപ്പെട്ടിരുന്നു.അവസാന അഞ്ച് മല്‍സരങ്ങളില്‍ നാലിലും വിജയിച്ചാണ് ഹൈദരാബാദ് വരുന്നത്. എന്നാല്‍ ഇരുടീമും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞിരുന്നു. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബഗാനൊപ്പമായിരുന്നു. രാത്രി 7.30നാണ് മല്‍സരം. സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it