Football

ഐഎസ്എല്‍; സെല്‍ഫ് ഗോള്‍ ചതിച്ചു; ജയം കൈവിട്ട് എടികെ

ചാംപ്യന്‍മാരുടെ ജയമില്ലാത്ത തുടര്‍ച്ചയായ ഏഴാം മല്‍സരമാണ്.

ഐഎസ്എല്‍; സെല്‍ഫ് ഗോള്‍ ചതിച്ചു; ജയം കൈവിട്ട് എടികെ
X


പനാജി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരേ ജയം കൈവിട്ട് എടികെ മോഹന്‍ ബഗാന്‍. ലീഗിലെ അഞ്ചും ആറും സ്ഥാനക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. മല്‍സരത്തില്‍ ലീഡെടുത്തത് എടികെ മോഹന്‍ ബഗാനാണ്. ഒമ്പതാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസ് ആണ് എടികെയ്ക്കായി ലീഡെടുത്തത്. എന്നാല്‍ എടികെ താരം പ്രിതം കൊട്ടാലിന്റെ സെല്‍ഫ് ഗോള്‍ അവര്‍ക്ക് തിരിച്ചടിയായി. 24ാം മിനിറ്റിലാണ് പ്രിതം സ്വന്തം വലയിലേക്ക് സ്‌കോര്‍ ചെയ്തത്. ഇത് മുംബൈയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. പിന്നീട് ഇരുടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരുടീമിനും ഗോള്‍ നേടാനായില്ല.ചാംപ്യന്‍മാരുടെ ജയമില്ലാത്ത തുടര്‍ച്ചയായ ഏഴാം മല്‍സരമാണ്.




Next Story

RELATED STORIES

Share it