Football

അടിതെറ്റി കൊമ്പന്‍മാര്‍; ജെംഷ്ഡ്പൂരിനെതിരേ കനത്ത തോല്‍വി

ജെംഷഡ്പൂരാവട്ടെ അഞ്ചില്‍ നിന്ന് രണ്ടിലേക്കും കുതിച്ചു.

അടിതെറ്റി കൊമ്പന്‍മാര്‍; ജെംഷ്ഡ്പൂരിനെതിരേ കനത്ത തോല്‍വി
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. രണ്ട് പെനാല്‍റ്റിയിലൂടെ രണ്ട് ഗോള്‍ നേടിയ ഗ്രേഗ് സ്റ്റുവര്‍ട്ട്(45, 48) ഡാനിയല്‍ ചിമാ(53) എന്നിവരാണ് ജെംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ജെംഷഡ്പൂരാവട്ടെ അഞ്ചില്‍ നിന്ന് രണ്ടിലേക്കും കുതിച്ചു.


നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പതിവ് താളം കണ്ടെത്താനായില്ല. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കേരളത്തിനായില്ല. ലഭിച്ച രണ്ട് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ചതോടെ ജെംഷ്ഡ്പൂര്‍ മല്‍സരത്തില്‍ താളം കണ്ടെത്തി. മൂന്നാം ഗോള്‍ കൂടി വഴങ്ങിയതോടെ മഞ്ഞപ്പട പൂര്‍ണ്ണമായും തകര്‍ന്നു. പിന്നീട് ഒരു തിരിച്ച് വരവ് നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.




Next Story

RELATED STORIES

Share it