Football

ഐഎസ്എല്‍; ഗോവന്‍ ഗോള്‍ മഴയില്‍ ചെന്നൈയിന്‍ തകര്‍ന്നു

ഐഎസ്എല്‍; ഗോവന്‍ ഗോള്‍ മഴയില്‍ ചെന്നൈയിന്‍ തകര്‍ന്നു
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്ക് വന്ന് എഫ് സി ഗോവ. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഗോവ പരാജയപ്പെടുത്തിയത്. ജോര്‍ജ്ജെ ഓര്‍ടിസിന്റെ ഹാട്രിക്ക് (20, 41, 53)ആണ് ഗോവയ്ക്ക് വന്‍ ജയമൊരുക്കിയത്. മക്കന്‍ ചോട്ടെ (6)യാണ് ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും ഗോവയ്ക്ക് തുണയായി. ലീഗില്‍ ഗോവ ഒമ്പതാം സ്ഥാനത്തും ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it