Football

ഐഎസ്എല്‍; എടികെ സെമിക്കരികെ; പ്രതീക്ഷ കൈവിട്ട് ബെംഗളൂരു

രണ്ടാം ഗോള്‍ 85ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു.

ഐഎസ്എല്‍; എടികെ സെമിക്കരികെ;  പ്രതീക്ഷ കൈവിട്ട് ബെംഗളൂരു
X




വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികെ.ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിട്ട എടികെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നേടിയത്.ജയത്തോടെ 34 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.തോല്‍വിയോടെ ആറാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ പ്ലേ ഓഫ് മോഹം അവസാനിച്ചു.ഇന്ന് ജയം അനിവാര്യമായ മല്‍സരത്തില്‍ ബെംഗളൂരുവിന് മുന്നേറാന്‍ ആയില്ല. 45+2 ാം മിനിറ്റില്‍ ലോകോത്തര ഫ്രീകിക്കിലൂടെ ലിസ്റ്റണ്‍ കൊളാക്കോയാണ് എടികെയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ 85ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു.


Next Story

RELATED STORIES

Share it