Football

ഐഎസ്എല്‍; എടികെയ്ക്ക് കാത്തിരിക്കണം; ഒഡീഷ സമനിലയില്‍ പിടിച്ചു

എടികെ 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഐഎസ്എല്‍; എടികെയ്ക്ക് കാത്തിരിക്കണം; ഒഡീഷ സമനിലയില്‍ പിടിച്ചു
X


വാസ്‌കോ: അനായാസം ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സ്വപ്‌നം കണ്ട എടികെ മോഹന്‍ ബഗാന് തിരിച്ചടി. ഏഴാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയാണ് എടികെയെ സമനിലയില്‍ തളച്ചത്.റെഡീം തലംങ്കിലൂടെ നാലാം മിനിറ്റില്‍ ഒഡീഷ ലീഡെടുത്തിരുന്നു.ഇതിന് മറുപടി ബഗാന്‍ എട്ടാം മിനിറ്റില്‍ കൊടുത്തു.ജോണി കൗക്കോയാണ് പെനാല്‍റ്റിയിലൂടെ എടികെയ്ക്ക് സമനില നല്‍കിയത്. 24ാം മിനിറ്റില്‍ ഒഡീഷയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും അവര്‍ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.തുടര്‍ന്ന് ഇരുടീമും പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല. ഇഞ്ചുറി ടൈമില്‍ എടികെയുടെ റോയ് കൃഷ്ണയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവര്‍ക്ക് തിരിച്ചടിയായി. എടികെ 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.




Next Story

RELATED STORIES

Share it