Football

റൊണാള്‍ഡോയുടെ കാര്‍ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍; പ്രതികരണവുമായി താരം

താരം ട്വിറ്ററിലൂടെയാണ് വാര്‍ത്തയ്ക്ക് മറുപടി നല്‍കിയത്.

റൊണാള്‍ഡോയുടെ കാര്‍ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍; പ്രതികരണവുമായി താരം
X


ലിസ്ബണ്‍: പുതിയ സീസണില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് താരത്തിന്റെ കാര്‍ പഴയ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടില്‍ കണ്ടത്. ഇതേ തുടര്‍ന്ന് താരം പഴയ ക്ലബ്ബില്‍ ചേക്കേറുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഇതിന് താരം വിശദീകരണവുമായി എത്തിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഗ്രൗണ്ടില്‍ കണ്ടത് തന്റെ കാര്‍ അല്ല. ഈ വാര്‍ത്ത വ്യാജമാണ്. താരം ട്വിറ്ററിലൂടെയാണ് വാര്‍ത്തയ്ക്ക് മറുപടി നല്‍കിയത്.


അതിനിടെ റൊണാള്‍ഡോ ഉടന്‍ തന്നെ മാഞ്ചസ്റ്ററിന്റെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it