Football

ആദ്യം വിറച്ചു; നെയ്മര്‍ ഗോളില്‍ ജപ്പാനോട് കഷ്ടിച്ച് ജയിച്ച് ബ്രസീല്‍

നെയ്മര്‍, ഫ്രെഡ്, പക്വേറ്റ എന്നിവരെല്ലാം ബ്രസീലിനായി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ആദ്യം വിറച്ചു; നെയ്മര്‍ ഗോളില്‍ ജപ്പാനോട് കഷ്ടിച്ച് ജയിച്ച് ബ്രസീല്‍
X


ടോക്കിയോ: സൂപ്പര്‍ ഫോമിലുള്ള ടീറ്റെയുടെ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍ കീഴടങ്ങി.ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് ജപ്പാന്‍ ലോകകപ്പ് കിരീട ഫേവററ്റുകളെ ഞെട്ടിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പട ജയിച്ചെങ്കിലും കോച്ച് ടീറ്റെയുടെ തനത് മാജിക്ക് ബ്രസീലിന് പുറത്തെടുക്കാനായില്ല. ജപ്പാന്‍ പോസ്റ്റിലേക്ക് ഒരു ഗോള്‍ അടിക്കാന്‍ കാനറികള്‍ക്ക് 77ാം മിനിറ്റ് വേണ്ടിവന്നു. റിച്ചാര്‍ലിസണ്‍ ലഭിച്ച പെനാല്‍റ്റി നെയ്മറാണ് ഗോളാക്കി മാറ്റിയത്. ബ്രസീലിന് ജയിക്കാന്‍ നെയ്മര്‍ മാജിക്ക് വേണ്ടെന്ന് കഴിഞ്ഞ ദിവസം ടീറ്റെ അഭിപ്രായപ്പെട്ടിരുന്നു. ഒടുവില്‍ നെയ്മറിന്റെ പെനാല്‍റ്റി തന്നെ വേണ്ടി വന്ന മഞ്ഞപ്പടയ്ക്ക് വിജയ കുതിപ്പ് തുടരാന്‍. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ ബ്രസീല്‍ സൃഷ്ടിച്ചെങ്കിലും ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗൊണ്ടയെ കീഴ്‌പ്പെടുത്താനായില്ല. നെയ്മര്‍, ഫ്രെഡ്, പക്വേറ്റ എന്നിവരെല്ലാം ബ്രസീലിനായി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.





Next Story

RELATED STORIES

Share it