മിലാന് ഡെര്‍ബി ഇന്ററിന്; സാള്‍ട്ടണ്‍ ചുവപ്പ് കാര്‍ഡ്
ഇഞ്ചുറി ടൈമില്‍ എറിക്സണ്‍ന്റെ ഗോളിലാണ് ഇന്റര്‍ വിജയം നേടിയത്.

മിലാന്: കോപ്പാ ഇറ്റാലിയയില്‍ നടന്ന മിലാന് ഡെര്‍ബിയില്‍ ഇന്റര്മിലാന് ജയം. 2-1നാണ് ് ഇന്റര്‍ എ സി മിലാനെ തോല്‍പ്പിച്ചത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് എ സി മിലാന് ഇന്ററിനോട് തോല്‍വി നേരിട്ടത്. 31ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിലൂടെയാണ് മിലാന് ലീഡെടുത്തത്. തുടര്‍ന്ന് ലൂക്കാക്കിലൂടെ 71ാം മിനിറ്റില്‍ ഇന്റര്‍ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ എറിക്സണ്‍ന്റെ ഗോളിലാണ് ഇന്റര്‍ വിജയം നേടിയത്. ഇതിനിടെ ഇബ്രാഹിമോവിച്ചിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിയില്‍ ലൂക്കാക്കുവുമായി കൊമ്പ്കോര്‍ത്ത ഇബ്രായ്ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. വാക്ക് തര്‍ക്കത്തിന് ശേഷം ഇരുവരും തലകൊണ്ട് പരസ്പരം അടിച്ചിരുന്നു.തുടര്‍ന്ന് രണ്ടാം പകുതിയില്‍ വീണ്ടും മഞ്ഞ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഇബ്രായ്ക്ക് ചുവപ്പ് ലഭിക്കുകയായിരുന്നു. ജയത്തോടെ ഇന്റര്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT