- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് തുളസീധരന്‍ പള്ളിക്കല്‍. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെതിരേ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടി ഘടകത്തില്‍ പറയേണ്ട കാര്യം പരസ്യമായി അവതരിപ്പിച്ചതില്‍ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
ഫെയ്‌സ് ബുക്ക് ലൈവിന്റെ പൂര്‍ണരൂപം...
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങള്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ് ഞാന്‍ വിമര്‍ശനമുന്നയിച്ചത്. കാലങ്ങളായി അസ്പൃശ്യത ചാര്‍ത്തി മാറ്റി നിര്‍ത്തിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ, എല്ലാവര്‍ക്കും അവരുടെ വോട്ട് വേണം എന്ന നിലയിലേക്ക് ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ടു വരുമ്പോള്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള എസ്ഡിപിഐയുടെ നിലപാട് ഒരു രാഷ്ടീയ തന്ത്രജ്ഞതയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്ന ഇത്തരം വിഷയങ്ങള്‍ ചില കമ്മിറ്റികളില്‍ പങ്കടുക്കാതിരുന്നതുകൊണ്ട് എനിക്ക് സംഭവിച്ച വീഴ്ചയാണെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. ഇതിന്റെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കുണ്ടായ വേദനയിലും മറ്റ് അപകീര്‍ത്തികരമായ അനുഭവങ്ങളിലും ഉള്ള നിര്‍വ്യാജമായ ഖേദം ഞാന്‍ അറിയിക്കുകയാണ്.
പാര്‍ട്ടിയുടെ നിലപാടുമായി മുന്നോട്ടു പോകാന്‍ ഞാന്‍ ഉണ്ടാകും. 17 വര്‍ഷമായി എന്റെ കൂടി വിയര്‍പ്പും അധ്വാനവും കൂടിയാണ് ഈ പാര്‍ട്ടി എന്നു ഞാന്‍ മനസിലാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
https://www.facebook.com/share/v/1J5n9mYvCV/
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















