- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വേയില്‍ വന്‍ മാറ്റങ്ങള്‍: ടിക്കറ്റ് റദ്ദാക്കല്‍ കര്‍ശനമാക്കി, വന്ദേഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും പാതയില്‍

ന്യൂഡല്‍ഹി: യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുകയും റെയില്‍വേ സംവിധാനം ആധുനികമാക്കുകയും ചെയ്യുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്ത്യന്‍ റെയില്‍വേ വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് റദ്ദാക്കല്‍ നയത്തില്‍ കര്‍ശന മാറ്റങ്ങള്‍ ഉള്‍പ്പെടെ, ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപനം, പുതിയ ട്രെയിനുകളുടെ അവതരണം തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍. 2026 ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ടിക്കറ്റ് റദ്ദാക്കല്‍ നിയമപ്രകാരം യാത്രയ്ക്ക് എട്ടു മണിക്കൂറിനിടെ റദ്ദാക്കിയാല്‍ യാതൊരു റീഫണ്ടും ലഭിക്കില്ല. 72 മണിക്കൂറിന് മുമ്പ് റദ്ദാക്കിയാല്‍ പരമാവധി തുക തിരികെ ലഭിക്കും. 72 മുതല്‍ 24 മണിക്കൂറിനിടെ റദ്ദാക്കിയാല്‍ 25 ശതമാനവും, 24 മുതല്‍ എട്ടു മണിക്കൂറിനിടെ റദ്ദാക്കിയാല്‍ 50 ശതമാനവും പിഴ ഈടാക്കും.
യാത്രക്കാരെ ആശ്വസിപ്പിക്കുന്ന മറ്റൊരു തീരുമാനമായി, കൗണ്ടറില്‍ എടുത്ത ടിക്കറ്റുകള്‍ ഇനി രാജ്യത്തെ ഏത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും റദ്ദാക്കാന്‍ കഴിയും. മുന്‍പ് യാത്ര അവസാനിക്കുന്ന സ്‌റ്റേഷനില്‍ മാത്രമായിരുന്നു ഈ സൗകര്യം. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ യാത്രാ ക്ലാസ് ഉയര്‍ത്താനും ബോര്‍ഡിങ് സ്‌റ്റേഷന്‍ മാറ്റാനും ഇനി യാത്രക്കാര്‍ക്ക് സാധിക്കും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഈ സേവനങ്ങള്‍ ലഭ്യമാക്കും.
ദീര്‍ഘദൂര രാത്രിയാത്രകള്‍ക്ക് ആശ്വാസമായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ഇതിനകം ഹൗറ-കാമാഖ്യ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചിട്ടുള്ള ട്രെയിനുകള്‍ക്ക് പുറമെ, രാജ്യവ്യാപകമായി 12 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. അതേസമയം, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് കടന്നുവരുന്ന നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കുന്നതിനും റെയില്‍വേ ഒരുങ്ങുന്നു. പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി സ്‌റ്റേഷനെ മാതൃകയാക്കി 75 പ്രധാന സ്‌റ്റേഷനുകളില്‍ കൂടി യാത്രാ സൗകര്യ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം, ബ്രോഡ് ഗേജ് പാതകളുടെ വൈദ്യുതീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ 99.2 ശതമാനം പാതകളും വൈദ്യുതീകരിച്ച് കഴിഞ്ഞതായി റെയില്‍വവേ മന്ച്രാലയം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















