Football

അറ്റ്‌ലാന്റയെയും വീഴ്ത്തി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍ തന്നെ

2010ന് ശേഷം ആദ്യമായാണ് ഇന്റര്‍മിലാന് കിരീടപോരാട്ടത്തിലെ സജീവ സാന്നിധ്യമാവുന്നത്.

അറ്റ്‌ലാന്റയെയും വീഴ്ത്തി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍ തന്നെ
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ തുടര്‍ച്ചയായ ഏഴാം ജയവുമായി ഇന്റര്‍മിലാന്‍.ഇന്ന് നടന്ന മല്‍സരത്തില്‍ അഞ്ചാമതുള്ള അറ്റ്‌ലാന്റയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റര്‍ വീഴ്ത്തിയത്. തുടര്‍ച്ചയായ അഞ്ചാം ജയവും ടോപ് ഫോറും ലക്ഷ്യമിട്ട് വന്ന അറ്റ്‌ലാന്റയെയാണ് അന്റോണിയോ കോന്റെയുടെ ശിഷ്യന്‍മാര്‍ വീഴ്ത്തിയത്. 54ാം മിനിറ്റില്‍ സ്‌ക്രിനിര്‍ ആണ് മിലാനായി വലകുലിക്കിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള (56) എ സി മിലാനുമായുള്ള പോയിന്റ് അന്തരം ആറാക്കി കൂട്ടാന്‍ ഇന്ററിനായി. 2010ന് ശേഷം ആദ്യമായാണ് ഇന്റര്‍മിലാന് കിരീടപോരാട്ടത്തിലെ സജീവ സാന്നിധ്യമാവുന്നത്.എ സി മിലാനും 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീരി എയില്‍ കിരീടപോരാട്ടത്തിലെത്തുന്നത്.




Next Story

RELATED STORIES

Share it