Football

സീരി എ; ഇന്റര്‍മിലാന് കിരീടം ഒരു പോയിന്റ് അകലെ

എറിക്‌സണും ഹക്കീമിയുമാണ് ഇന്ററിന്റെ ഗോള്‍ നേടിയത്.

സീരി എ; ഇന്റര്‍മിലാന് കിരീടം ഒരു പോയിന്റ് അകലെ
X

റോം: 2010ന് ശേഷം ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിടാന്‍ ഇന്റര്‍മിലാന് വേണ്ടത് ഒരു പോയിന്റ്. ഇന്ന് ക്രോട്ടോണെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്റര്‍ കിരീടനേട്ടത്തിലേക്ക് വീണ്ടും അടുത്തത്. രണ്ടാം പകുതിയില്‍ എറിക്‌സണും ഹക്കീമിയുമാണ് ഇന്ററിന്റെ ഗോള്‍ നേടിയത്. ഒന്നാം സ്ഥാനത്തുള്ള ഇന്ററിന് 82 പോയിന്റാണുള്ളത്. നാളെ നടക്കുന്ന മല്‍സരത്തില്‍ അറ്റ്‌ലാന്റയെ സസുഓള തോല്‍പ്പിക്കുന്ന പക്ഷം ഇന്ററിന് കിരീടം നേടാം. അല്ലാത്ത പക്ഷം ഇന്റര്‍ ഒരു ജയത്തിനായി കാത്തിരിക്കണം.




Next Story

RELATED STORIES

Share it