Football

എംഎല്‍എസ് കപ്പ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്റര്‍മയാമി, ഒരു ഗോളും മൂന്ന് അസിസ്റ്റുമായി മെസി

എംഎല്‍എസ് കപ്പ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്റര്‍മയാമി, ഒരു ഗോളും മൂന്ന് അസിസ്റ്റുമായി മെസി
X

മയാമി: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ കൂടി മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ എംഎല്‍എസ് കപ്പ് പ്ലേ ഓഫില്‍, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലിലെത്തി ഇന്റര്‍ മയാമി. സെമി ഫൈനലില്‍ സിന്‍സിന്നാറ്റിയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് മയാമി കീഴടക്കിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമായി മെസ്സി കളം നിറഞ്ഞുകളിച്ചു. മല്‍സരം ആരംഭിച്ച് 19-ാം മിനിറ്റില്‍ തന്നെ മയാമി ഗോളടി തുടങ്ങി. തകര്‍പ്പന്‍ ഹെഡറിലൂടെ മെസ്സിയാണ് ലക്ഷ്യം കണ്ടത്. മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും മയാമിക്ക് പിന്നീട് ആദ്യപകുതിയില്‍ വലകുലുക്കാനായില്ല. ഒരുഗോളിന് ടീം മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലാകട്ടെ മെസ്സി ഗോളവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

57-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാറ്റിയോ സില്‍വെറ്റി മയാമിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം മയാമി മൂന്നാം ഗോളും നേടി. ഇത്തവണ ടാഡിയോ അലെന്‍ഡൊണ് വലകുലുക്കിയത്. 74-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ അലെന്‍ഡേ വീണ്ടും ലക്ഷ്യം കണ്ടതോടെ മയാമി തകര്‍പ്പന്‍ ജയത്തോടെ മടങ്ങി. എംഎല്‍എസ് കപ്പ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്സിയാണ് മയാമിയുടെ എതിരാളികള്‍.



Next Story

RELATED STORIES

Share it