Football

മിലാന്‍ ഡെര്‍ബി എസി മിലാന്; ജിറൗഡിന് ഡബിള്‍; സീരി എ കിരീടപോരാട്ടം കടുക്കുന്നു

ഇന്റര്‍ ഒന്നാംമതും ഒരു പോയിന്റ് വ്യത്യാസത്തില്‍ എസി മിലാന്‍ തൊട്ടുപിന്നിലുമുണ്ട്.

മിലാന്‍ ഡെര്‍ബി എസി മിലാന്; ജിറൗഡിന് ഡബിള്‍; സീരി എ കിരീടപോരാട്ടം കടുക്കുന്നു
X


മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീട പോരാട്ടത്തില്‍ എസി മിലാനും ഇന്റര്‍മിലാനും ഒപ്പത്തിനൊപ്പം. ഇന്ന് നടന്ന മിലാന്‍ ഡെര്‍ബിയില്‍ എസി മിലാന്‍ ഇന്റര്‍മിലാനെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് പോരാട്ടം കനക്കുന്നത്. വിജയം ഉറപ്പിച്ച ഇന്ററിനെതിരേ രണ്ടാം പകുതിയില്‍ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡ് രണ്ട് ഗോള്‍ നേടിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. പെരിസിക്കിലൂടെ 38ാം മിനിറ്റില്‍ ഇന്റര്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 75, 78 മിനിറ്റുകളിലായാണ് ജിറൗഡ് ഇന്ററിന് ഞെട്ടിച്ചത്. ഇഞ്ചുറി ടൈമില്‍ എ സി മിലാന്‍ താരം ഹെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.ലീഗില്‍ 53 പോയിന്റുമായി ഇന്റര്‍ ഒന്നാംമതും ഒരു പോയിന്റ് വ്യത്യാസത്തില്‍ എസി മിലാന്‍ തൊട്ടുപിന്നിലുമുണ്ട്.




Next Story

RELATED STORIES

Share it