Football

സാഫ് കപ്പില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനോട് സമനില

ഛേത്രിയുടെ 76ാം അന്താരാഷ്ട്ര ഗോളാണ്.

സാഫ് കപ്പില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനോട് സമനില
X

മാലി: സാഫ് കപ്പില്‍ ഇന്ത്യക്ക് നിരാശാജനകമായ തുടക്കം. ഇന്ന് മാലിദ്വീപില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ 1-1 സമനില വഴങ്ങി. തുടക്കം മുതല്‍ ഇന്ത്യ മല്‍സരത്തില്‍ മുന്നിട്ട് നിന്നിരുന്നു. 26ാം മിനിറ്റില്‍ ഉദാന്തയുടെ പാസില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലീഡെടുത്തത്. ഛേത്രിയുടെ 76ാം അന്താരാഷ്ട്ര ഗോളാണ്. തുടര്‍ന്നും മികച്ച അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും ലക്ഷത്തിലെത്തിക്കാന്‍ ആയില്ല.


54ാം മിനിറ്റില്‍ ബംഗ്ലാദേശിന്റെ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. തുടര്‍ന്ന് 10 പേരായി ബംഗ്ലാദേശ് ചുരുങ്ങിയെങ്കിലും 74ാം മിനിറ്റില്‍ യാസീന്‍ അറാഫാത്ത് ബംഗ്ലാദേശിനായി സമനില ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ആയില്ല. ഇന്ത്യയുടെ അടുത്ത മല്‍സരം ശ്രീലങ്കയ്‌ക്കെതിരേയാണ്. ശ്രീലങ്കയെ ബംഗ്ലാദേശ് ആദ്യമല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it