Football

ഫലസ്തീന്‍ ജയിച്ചു; ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത

യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമുകളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് യോഗ്യത നേടുക.

ഫലസ്തീന്‍ ജയിച്ചു; ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത
X



കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ.ഇന്ന് നടന്ന ഫിലിപ്പീന്‍സിനെതിരായ മല്‍സരത്തില്‍ ഫലസ്തീന്‍ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചത്തോടെയാണ് ഇന്ത്യയുടെ യോഗ്യത എളുപ്പമായത്. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് മൂന്നാം മല്‍സരം കളിക്കുന്നതിന് മുന്നേ യോഗ്യത ഉറപ്പാവുകയായിരുന്നു. അവസാന മല്‍സരത്തില്‍ ഇന്ത്യ ഹോംങ്കോങിനെയാണ് നേരിടുക. ഈ മല്‍സരത്തില്‍ തോറ്റാലും മികച്ച രണ്ടാം സ്ഥാനക്കാരായി ഇന്ത്യക്ക് ഫൈനല്‍ റൗണ്ടില്‍ കളിക്കാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമുകളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് യോഗ്യത നേടുക.




Next Story

RELATED STORIES

Share it