Football

ഐ ലീഗ്; സുദേവാ ഡല്‍ഹിയെയും വീഴ്ത്തി ഗോകുലം രണ്ടാമത്

റിയല്‍ കശ്മീരാണ് ഒന്നാമത്.

ഐ ലീഗ്; സുദേവാ ഡല്‍ഹിയെയും വീഴ്ത്തി ഗോകുലം രണ്ടാമത്
X


ന്യൂഡല്‍ഹി: ഐ ലീഗില്‍ ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സുദേവാ ഡല്‍ഹിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം തോല്‍പ്പിച്ചു. ജയത്തോടെ ഗോകുലം ലീഗില്‍ രണ്ടാമതെത്തി. 68ാം മിനിറ്റില്‍ ആന്റ്വിയുടെ അസിസ്റ്റില്‍ നിന്നും അഡ്ജ ഗോകുലത്തിന്റെ ഗോള്‍ നേടുകയായിരുന്നു. കേരളത്തിന് ലീഗില്‍ ഇനി ഒരു മല്‍സരമാണ് ശേഷിക്കുന്നത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നാണ് കേരളം 16 പോയിന്റുമായി രണ്ടാമതെത്തിയത്. ലീഗില്‍ 17 പോയിന്റുമായി റിയല്‍ കശ്മീരാണ് ഒന്നാമത്. കശ്മീര്‍ ലീഗില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് കിരീടത്തിനായി മാറ്റുരയ്ക്കുക. ഇന്ന് ഐസ്വാളിനെതിരേ 3-1ന്റെ ജയമാണ് റിയല്‍ കശ്മീര്‍ നേടിയത്.






Next Story

RELATED STORIES

Share it