ഐ ലീഗ് ഫുട്‌ബോള്‍: മോഹന്‍ ബഗാനെതിരേ നെരോകക്ക് ജയം
ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നേരൊക മോഹനെ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ഇംഫാല്‍: പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ലക്ഷ്യം വെച്ച് ഇറങ്ങിയ മോഹന്‍ ബഗാന് തിരിച്ചടി. ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നേരൊക മോഹനെ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനും നേരൊകക്കായി.
ഹോം ഗ്രൗണ്ടില്‍ നേരൊകയാണ് ആദ്യം ഗോള്‍ നേടിയത്. മുന്‍ മോഹന്‍ ബഗാന്‍ താരം കൂടിയായ എഡ്‌വാര്‍ഡോ പെരേര ആദ്യ പകുതിയിലാണ് ബഗാന്റെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ച് വന്ന മോഹന്‍ ബഗാന്‍ ഹെന്റി കിസെക്കയിലൂടെ സമനില പിടിച്ചു. എന്നാല്‍ മോഹന്‍ ബഗാന്റെ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആറ് മിനുട്ടിന് ശേഷം മോഹന്‍ ബഗാന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ആര്യന്‍ വില്യംസ് നേരൊകക്ക് വേണ്ടി വീണ്ടും ഗോള്‍ നേടി. മത്സരത്തില്‍ ലീഡ് നേടിയതോടെ പ്രതിരോധം ശക്തമാക്കിയ നേരൊക വിജയം പിടിച്ചെടുക്കുകയായിരുന്നു.
RELATED STORIES
മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
10 Dec 2019 6:30 AM GMTപൗരത്വ ബില്ല് രാജ്യതാല്പര്യത്തിന്; പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമെന്നും ശിവസേന
10 Dec 2019 6:19 AM GMT38 പേരുമായി പറന്ന വ്യോമസേന വിമാനം കാണാതായി
10 Dec 2019 6:01 AM GMTപൗരത്വ ബില്ലില്‍ പ്രതിഷേധം; അസമീസ് നടന് രവി ശര്‍മ ബിജെപി വിട്ടു
10 Dec 2019 4:55 AM GMT