Football

ഡാനി ആല്‍വ്‌സിനെ ബാഴ്‌സയില്‍ എത്തിച്ച് സാവി

സാവി കോച്ചായതിന് ശേഷം ടീമിലെത്തുന്ന ആദ്യ താരമാണ് ആല്‍വ്‌സ്.

ഡാനി ആല്‍വ്‌സിനെ ബാഴ്‌സയില്‍ എത്തിച്ച് സാവി
X


ക്യാംപ്നൗ: ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബ്രസീലിന്റെ ഡാനി ആല്‍വ്‌സിനെ ടീമിലെത്തിച്ച് കോച്ച് സാവി ഹെര്‍ണാണ്ടസ്. എട്ട് വര്‍ഷം ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച ആല്‍വ്‌സ് നിലവില്‍ ഒരു ടീമിന് വേണ്ടിയും കളിക്കുന്നില്ല. അവസാനമായി ബ്രസീലിയന്‍ ക്ലബ്ബ് സാവോപോളോയ്ക്ക് വേണ്ടിയാണ് കളിച്ചത്. എന്നാല്‍ താരത്തിന് ജനുവരിയ്ക്ക് ശേഷമേ ബാഴ്‌സയ്ക്കായി അരങ്ങേറാന്‍ കഴിയൂ. 38കാരനായ ആല്‍വ്‌സ് സാവിയുമായി നീണ്ട കാലം ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചിരുന്നു. സാവി കോച്ചായതിന് ശേഷം ടീമിലെത്തുന്ന ആദ്യ താരമാണ് ആല്‍വ്‌സ്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.




Next Story

RELATED STORIES

Share it