Football

'റെക്കോഡുകള്‍ പിന്‍തുടരാറില്ല റെക്കോഡുകള്‍ തേടി വരുന്നു': റൊണാള്‍ഡോ

യുനൈറ്റഡ് അതിന്റെ പ്രതാഭകാലത്തേക്ക് ഉടന്‍ തിരിച്ചെത്തും.

റെക്കോഡുകള്‍ പിന്‍തുടരാറില്ല റെക്കോഡുകള്‍ തേടി വരുന്നു: റൊണാള്‍ഡോ
X


ലിസ്ബണ്‍: റെക്കോഡുകളെ ഒരിക്കലും പിന്‍തുടര്‍ന്നിട്ടില്ലെന്നും റെക്കോഡുകള്‍ എന്നെ തേടി വരികയാണെന്നും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുനൈറ്റഡ് സീസണില്‍ മോശം ഫോം തുടര്‍ന്നെങ്കിലും റൊണാള്‍ഡോയ്ക്ക് മികച്ച സീസണായിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ ഈ സീസണ്‍ മികച്ചതായിരുന്നു.പുതിയ സീസണില്‍ കിരീടങ്ങള്‍ മാത്രമാണ് യുനൈറ്റഡിന്റെ ലക്ഷ്യങ്ങള്‍. പുതിയ കോച്ച് എറിക് ടെന്‍ ഹെഗ് വളരെ കഴിവുള്ള കോച്ചാണ്. അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നടത്താന്‍ തയ്യാറായിരിക്കുകയാണ്. മല്‍സരങ്ങള്‍ ജയിക്കുകയും കിരീടങ്ങള്‍ നേടുകയുമാണ് പ്രധാനം.യുനൈറ്റഡ് അതിന്റെ പ്രതാഭകാലത്തേക്ക് ഉടന്‍ തിരിച്ചെത്തും. റെക്കോഡുകളെകുറിച്ച് ചിന്തിക്കാറില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.




Next Story

RELATED STORIES

Share it