Football

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിയുടെ രക്ഷകനായി എംബാപ്പെ; റയലിനെ ഒരു ഗോളിന് വീഴ്ത്തി

പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സിക്ക് പിഴച്ചു.

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിയുടെ രക്ഷകനായി എംബാപ്പെ; റയലിനെ ഒരു ഗോളിന് വീഴ്ത്തി
X


പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദം പിഎസ്ജിക്ക് സ്വന്തം. റയല്‍ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ ഒരു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. ഇഞ്ചുറി ടൈമില്‍ കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ രക്ഷയ്‌ക്കെത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം പരിക്കില്‍ നിന്ന് മോചിതനായ നെയ്മറെ പിഎസ്ജി കളത്തിലിറക്കുകയായിരുന്നു. 94ാം മിനിറ്റില്‍ നെയ്മറുടെ പാസ്സില്‍ നിന്നും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്‌കോര്‍ ചെയ്യുകയായിരുന്നു. അതിനിടെ 60ാം മിനിറ്റില്‍ എംബാപ്പെയെ കാര്‍വഹാല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സിക്ക് പിഴച്ചു. റയലിന്റെ ബെല്‍ജിയം കീപ്പര്‍ സമര്‍ത്ഥമായി പന്ത് തടയുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമിനും കാര്യമായ അവസരം ലഭിച്ചില്ല. പിഎസ്ജിക്ക് മികച്ച പ്രതിരോധം സൃഷ്ടിക്കാനായിരുന്നു. റയലിന് ആധിപത്യം പ്രവചിച്ച മല്‍സരമായിരുന്നു. എന്നാല്‍ റയലിന് തനത് ഫോം പുറത്തെടുക്കാനായില്ല.




Next Story

RELATED STORIES

Share it