Football

ശിരോവസ്ത്ര വിവാദം; ഭരണഘടനാവകാശം തടസ്സപ്പെടുത്താന്‍ അനുവദിക്കരുത്: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ശിരോവസ്ത്ര വിവാദം; ഭരണഘടനാവകാശം തടസ്സപ്പെടുത്താന്‍ അനുവദിക്കരുത്: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് പഠനം തുടരാനുള്ള സാഹചര്യമൊരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണഘടനാവകാശം തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്നും വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. അധ്യാപിക ധരിക്കുന്ന ശിരോവസ്ത്രം വിദ്യാര്‍ഥിനികള്‍ ധരിക്കുമ്പോള്‍ വ്യാഖ്യാനങ്ങള്‍ മാറുന്നത് അസഹിഷ്ണുതയാണ്. വേഷത്തെ പോലും അസഹിഷ്ണുതയോടെ കാണുന്നതും ഭയക്കുന്നതും ഫാസിസമാണ്.

ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ നിയമാവലി ഭരണഘടനയ്ക്കു മുകളിലല്ല. വിശ്വാസ, ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശമാണ്. കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തി ക്ലാസില്‍ നിന്നു പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് പ്രകാരം ബോധ്യമാവുന്ന കാര്യമാണ്.

കുളം കലക്കി മീന്‍ പിടിക്കാനുള്ള ചില ദുഷ്ടശക്തികളുടെ ഗൂഢശ്രമമാണ് ഈ വിവാദത്തിനു പിന്നില്‍. എല്ലാ മതവിശ്വാസികള്‍ക്കും അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്താനും പിന്തുടരാനുമുള്ള അവകാശമാണ് മതേതരത്വം. ശിരോവസ്ത്രത്തെ എതിര്‍ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സുനിത നിസാര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it