Football

ഹാവിയര്‍ ഹെര്‍ണാണ്ടസിന് ഗോള്‍വേട്ടയില്‍ അര്‍ധസെഞ്ച്വറി; വെസ്റ്റ്ഹാമിന് ജയം

ഹാവിയര്‍ ഹെര്‍ണാണ്ടസിന് ഗോള്‍വേട്ടയില്‍ അര്‍ധസെഞ്ച്വറി; വെസ്റ്റ്ഹാമിന് ജയം
X

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് നേടിയ ഗോളോടെ മെക്‌സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിന് റെക്കോഡ്. പ്രീമിയര്‍ ലീഗില്‍ 50 ഗോള്‍ നേടുന്ന ആദ്യ മെക്‌സിക്കന്‍ താരമെന്ന റെക്കോഡാണ് ഹാവിയറിനെ തേടിയെത്തിയത്. ഫുള്‍ഹാമിനെതിരേ ഹാവിയുടെ വെസ്റ്റ് ഹാം 3-1ന് ജയിച്ചിരുന്നു. ഇതില്‍ ആദ്യ ഗോള്‍ ഹെര്‍ണാണ്ടസിന്റെ വക 29ാം മിനിറ്റിലായിരുന്നു. പ്രഫഷനല്‍ കരിയറില്‍ 200 ഗോളെന്ന പുതിയ നേട്ടവും ഹെര്‍ണാണ്ടെസ് സ്വന്തമാക്കി. മുമ്പ് താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ചപ്പോള്‍ 59 ഗോളാണ് നേടിയത്. ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിന് 19ാം സ്ഥാനത്തുള്ള ഫുള്‍ഹാമിനെതിരായുള്ള മല്‍സരം താരതമ്യേന കടുത്തതായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കി വെസ്റ്റ്ഹാം താരങ്ങള്‍ മുന്നിട്ടു. ലീഗിലെ ഫുള്‍ഹാമിന്റെ തുടര്‍ച്ചയായ 18ാം തോല്‍വിയാണിത്. ഹെഡറില്‍ നിന്നു ലഭിച്ച ഗോളായിരുന്നു ഹാവിയുടേത്. എന്നാല്‍ ഹാവിയുടെ കൈ പന്തില്‍ തട്ടിയിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും റഫറി ഫൗള്‍ ചെയ്തിരുന്നില്ല. മല്‍സരത്തിലെ വിവാദ ഗോളായിരുന്നു ഇത്. ഡിഓപ(40), അന്റോണിയോ(90) എന്നിവരാണ് വെസ്റ്റ്ഹാമിന്റെ മറ്റ് ഗോള്‍വേട്ടക്കാര്‍. ഫുള്‍ഹാമിന്റെ ഏകഗോള്‍ ബാബേലി(3) ന്റെ വകയായിരുന്നു.

മറ്റൊരു മല്‍സരത്തില്‍ ഏഴാം സ്ഥാനത്തുള്ള വാറ്റ്‌ഫോര്‍ഡ് 17ാം സ്ഥാനത്തുള്ള കാര്‍ഡിഫിനെ 5-1ന് തോല്‍പ്പിച്ചു. വാറ്റ്‌ഫോര്‍ഡിനായി ജെറാള്‍ഡ് ഡിയോള്‍ഫു ഹാട്രിക്ക് നേടി.




Next Story

RELATED STORIES

Share it