Football

മൊറോക്കോ അന്താരാഷ്ട്ര താരം ഹക്കിം സിയെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു

ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും താരം അറിയിച്ചു.

മൊറോക്കോ അന്താരാഷ്ട്ര താരം ഹക്കിം സിയെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ചെല്‍സി മിഡ്ഫീല്‍ഡറും മൊറോക്കോയുടെ അന്താരാഷ്ട്ര താരവുമായ ഹക്കിം സിയെച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മൊറോക്കോ ദേശീയ ടീമില്‍ നിന്നാണ് 28കാരനായ ഹക്കിം രാജിവച്ചത്.ചെല്‍സിയില്‍ തുടരുമെന്നും താരം അറിയിച്ചു. അടുത്തിടെ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനുള്ള ടീമില്‍ താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് മുമ്പ് നിരവധി തവണ സിയെച്ചിനെ ദേശീയ ടീമില്‍ നിന്ന് കോച്ച് വഹിദ് ഹലില്‍ഹൊഡ്‌സിക്ക് താരത്തെ പുറത്താക്കിയിരുന്നു. കോച്ചും താരവും തമ്മിലുള്ള നീണ്ടകാല അസ്വാരസ്യമാണ് സിയെച്ചിന്റെ വിരമിക്കലില്‍ കലാശിച്ചത്. 2022 ഖത്തര്‍ ലോകകപ്പിന് ടീം യോഗ്യത നേടിയാലും താന്‍ ടീമിനൊപ്പം ചേരില്ലെന്ന് സിയെച്ച് വ്യക്തമാക്കി. ചെല്‍സിക്കൊപ്പം മികച്ച പ്രകടനവുമായി മുന്നോട്ട് പോവുമെന്നും മൊറോക്കോയുടെ മികച്ച താരമായിരുന്ന സിയെച്ച് വ്യക്തമാക്കി. ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും താരം അറിയിച്ചു.


Next Story

RELATED STORIES

Share it