Football

ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഹാലന്റിന്റെ സീസണ് അവസാനം

ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് താരം നേടിയത്.

ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഹാലന്റിന്റെ സീസണ് അവസാനം
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ മിന്നും താരമായ എര്‍ലിങ് ഹാലന്റിന്റെ ഈ സീസണ് അവസാനം. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വെ താരത്തിന് പരിക്കാണ് തിരിച്ചടിയായത്. ചാംപ്യന്‍സ് ലീഗില്‍ അയാകസിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും ഹാലന്റിന് ഈ സീസണ്‍ മുഴുവന്‍ വിശ്രമം ആവശ്യമാണെന്നും താരത്തിന്റെ ബന്ധുവിനെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ബുണ്ടസാ ലീഗിലും ചാംപ്യന്‍സ് ലീഗിലും മുന്നേറമെന്നുള്ള ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മോഹങ്ങള്‍ അസ്തമിച്ചു. ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് താരം നേടിയത്. കൂടാതെ നാല് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.




Next Story

RELATED STORIES

Share it