Football

ഗ്രീസ്മാന്‍ ബാഴ്‌സയില്‍ നിന്ന് പുറത്തേക്ക്; പകരം സോള്‍ നിഗുസ്

കഴിഞ്ഞ തവണ സുവാരസിനെ അത്‌ലറ്റിക്കോയ്ക്ക് നല്‍കിയത് ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു.

ഗ്രീസ്മാന്‍ ബാഴ്‌സയില്‍ നിന്ന് പുറത്തേക്ക്; പകരം സോള്‍ നിഗുസ്
X


ക്യാംപ് നൗ: ലയണല്‍ മെസ്സി ബാഴ്‌സയില്‍ തുടരുമെന്നുറപ്പായതോടെ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്റെ സ്ഥാനം ടീമില്‍ നിന്നും പുറത്തേക്ക്. മെസ്സി ടീമില്‍ വേതനം പകുതിയോളം കുറച്ചാണ് കരാര്‍ പുറത്തിക്കിയത്. കൂടാതെ ബാഴ്‌സയ്ക്ക് പുതിയ സീസണിലേക്ക് കൂടുതല്‍ താരങ്ങള്‍ സൈന്‍ ചെയ്യേണ്ടതുണ്ട്.ഇക്കാരണത്താലാണ് രണ്ട് വര്‍ഷം മുമ്പത്തെ പ്രധാന സൈനിങായിരുന്ന മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തെ ബാഴ്‌സ വില്‍ക്കാനൊരുങ്ങുന്നത്. ഗ്രീസ്മാനെ അത്‌ലറ്റിക്കോയ്ക്ക് നല്‍കി പകരം അത്‌ലറ്റിക്കോയുടെ സ്പാനിഷ് മധ്യനിര താരം സൗള്‍ നിഗുസിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ആലോചന.


കോച്ച് സിമിയോണിയുമായി തെറ്റിപിരഞ്ഞാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ വിട്ടത്. ബാഴ്‌സയില്‍ കാര്യമായ പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞിട്ടില്ല. സൗള്‍ നിഗുസ് കുറച്ച് കാലമായി ബാഴ്‌സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍പെട്ട പ്രധാന താരമാണ്. എന്നാല്‍ ഈ കൈമാറ്റത്തിന് അത്‌ലറ്റിക്കോ സമ്മതം മൂളിയിട്ടില്ല. കഴിഞ്ഞ തവണ സുവാരസിനെ അത്‌ലറ്റിക്കോയ്ക്ക് നല്‍കിയത് ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. അത്‌ലറ്റിക്കോയിലെത്തിയ സുവാരസിന്റെ മികവില്‍ ടീം സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. ഗ്രീസ്മാനെ കൈവിട്ടാല്‍ അത്തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ചിന്തയും കറ്റാലന്‍സിന് ഉണ്ട്. നേരത്തെ സ്പാനിഷ് ക്ലബ്ബുകള്‍ക്ക് താരത്തെ നല്‍കില്ലെന്ന് ബാഴ്‌സ അറിയിച്ചിരുന്നു.എന്നാല്‍ ഈ തീരുമാനം ഇപ്പോള്‍ ബാഴ്‌സ മാറ്റിവച്ചിരിക്കുകയാണ്.




Next Story

RELATED STORIES

Share it