Football

പ്രീമിയര്‍ ലീഗ്; എവര്‍ട്ടണ് ആശ്വാസം; യുനൈറ്റഡിന് വീണ്ടും തോല്‍വി

ജയം എവര്‍ട്ടണിന്റെ റെലഗേഷന്‍ ഭീഷണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.

പ്രീമിയര്‍ ലീഗ്; എവര്‍ട്ടണ് ആശ്വാസം; യുനൈറ്റഡിന് വീണ്ടും തോല്‍വി
X


ഗുഡിസണ്‍ പാര്‍ക്ക്: റെലഗേഷന്‍ ഭീഷണിയുള്ള എവര്‍ട്ടണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആശ്വാസ ജയം. ടോപ് ഫോര്‍ പ്രതീക്ഷയ്ക്കുള്ള താല്‍ക്കാലിക ജയത്തിനായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ് എവര്‍ട്ടണ്‍ ഒരു ഗോളിന് വീഴ്ത്തിയത്. 27ാം മിനിറ്റില്‍ ഗോര്‍ഡോണ്‍ ആണ് എവര്‍ട്ടണിനായി സ്‌കോര്‍ ചെയ്തത്.28 പോയിന്റുമായി എവര്‍ട്ടണ്‍ 17ാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്. എവര്‍ട്ടണെതിരേ യുനൈറ്റഡ് വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. പന്ത് അടക്കത്തിലും ഗോള്‍ സൃഷ്ടിക്കുന്നതിലും ടീം നന്നേ പരാജയപ്പെട്ടിരുന്നു. ജയം എവര്‍ട്ടണിന്റെ റെലഗേഷന്‍ ഭീഷണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.




Next Story

RELATED STORIES

Share it