Football

ഗോട്ട് ടൂര്‍; മെസി ഡല്‍ഹിയില്‍, കൈ കൊടുക്കാന്‍ ഒരു കോടി രൂപ, താമസം 7 ലക്ഷത്തിന്റെ മുറിയില്‍

ഗോട്ട് ടൂര്‍; മെസി ഡല്‍ഹിയില്‍,  കൈ കൊടുക്കാന്‍ ഒരു കോടി രൂപ, താമസം 7 ലക്ഷത്തിന്റെ മുറിയില്‍
X

ന്യൂഡല്‍ഹി: ഗോട്ട് ടൂറിന്റെ ഭാഗമായി അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്നത്തെ പരിപാടികള്‍ ഡല്‍ഹിയിലാണ് അരങ്ങേറുന്നത്. കനത്ത മൂടല്‍ മഞ്ഞിനാല്‍ വിമാനം വൈകിയിരുന്നു. എന്നാല്‍ അല്‍പ്പം മുമ്പ് മെസി ഡല്‍ഹിയില്‍ എത്തി. ഡല്‍ഹിയില്‍ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തിയത്. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ലീല പാലസ് ഹോട്ടലില്‍ മെസിയെ നേരില്‍ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോര്‍പറേറ്റ്, വിഐപി അതിഥികള്‍ക്കാണ്. മീറ്റ് ആന്‍ഡ് ഗീറ്റ് എന്ന പേരില്‍ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികള്‍ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദര്‍ശനത്തിന്റെ അവസാന പരിപാടികളാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികര്‍, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.



Next Story

RELATED STORIES

Share it