Football

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയെ മൂന്ന് ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യുണിക്ക്

തോമസ് മുള്ളര്‍, ലെവന്‍ഡോസ്‌കി(ഡബിള്‍) എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയെ മൂന്ന് ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യുണിക്ക്
X


ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇയിലെ നടന്ന ആദ്യമല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. കരുത്തരായ ബയേണിന് മുന്നില്‍ ഇത്തവണയും വീഴാനായിരുന്നു അവരുടെ വിധി. ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്.ശക്തരായ ബയേണിനെതിരേ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. തോമസ് മുള്ളര്‍, ലെവന്‍ഡോസ്‌കി(ഡബിള്‍) എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്.കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 8-2ന്റെ തോല്‍വിയാണ് കറ്റാലന്‍സ് നേരിട്ടത്.


Next Story

RELATED STORIES

Share it