Football

ജിറൗഡിന് ഡബിള്‍; നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം

ഒലിവര്‍ ജിറൗഡ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.

ജിറൗഡിന് ഡബിള്‍; നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം
X


പാരിസ്: നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് എ ത്രീയില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സിന് വമ്പന്‍ ജയം. സ്വീഡനെ 4-2ന് തോല്‍പ്പിച്ച് ഫ്രാന്‍സ് സെമി ഫൈനലിലേക്ക് കടന്നു. ചെല്‍സി സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. പവാര്‍ഡ്, കോമാന്‍ എന്നിവരാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. ജിറൗഡിന്റെ ഇന്നത്തെ നേട്ടത്തോടെ ഫ്രാന്‍സിനായി താരം 44 ഗോള്‍ എന്ന റെക്കോഡിലെത്തി. ഏഴ് ഗോള്‍ കൂടി നേടിയാല്‍ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആയ ആഴ്‌സണല്‍ ഇതിഹാസം തിയറി ഹെന്ററിയുടെ റെക്കോഡിനൊപ്പമാവും ജിറൗഡിന്റെ പേരും. മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യയെ 3-2ന്് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു. റൂബന്‍ ഡയസ്സ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സെക്വേറാ ഒരു ഗോളും പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു.


മറ്റൊരു മല്‍സരത്തില്‍ ലാത്വിയ അന്‍ഡോറയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു.






Next Story

RELATED STORIES

Share it