Football

ഇടവേളയ്ക്ക് ശേഷം ജിറൗഡ് ഫ്രാന്‍സ് ദേശീയ ടീമില്‍

ഐവറികോസ്റ്റിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍.

ഇടവേളയ്ക്ക് ശേഷം ജിറൗഡ് ഫ്രാന്‍സ് ദേശീയ ടീമില്‍
X


പാരിസ്: നീണ്ട ഇടവേളയ്ക്ക് ശേഷം എസി മിലാന്റെ മുന്നേറ്റ താരം ഒലിവര്‍ ജിറൗഡ് ഫ്രാന്‍സിന്റെ ദേശീയ ടീമില്‍ ഇടം നേടി. ഈ മാസം അവസാനം നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലാണ് ജിറൗഡ് ഇടം നേടിയത്. സൂപ്പര്‍ താരം കരീം ബെന്‍സിമ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ജിറൗഡിന് അവസരം വന്നത്. മുമ്പ് സെക്‌സ് ടേപ്പ് വിവാദത്തില്‍പ്പെട്ട് ബെന്‍സിമ ദേശീയ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ജിറൗഡ് ഫ്രാന്‍സ് ടീമിലെ സ്ഥിര സാന്നിധ്യം ആയിരുന്നു. എന്നാല്‍ കേസ് അവസാനിച്ചതിനെതുടര്‍ന്ന് ബെന്‍സിമ വീണ്ടും ഫ്രഞ്ച് സ്‌ക്വാഡില്‍ തിരിച്ചെത്തുകയായിരുന്നു. ഇത് തിരിച്ചടിയായത് ജിറൗഡിനായിരുന്നു. ഐവറികോസ്റ്റിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍.




Next Story

RELATED STORIES

Share it