Football

പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനെ തളച്ച് സിറ്റി; ചെല്‍സി വിജയപാതയില്‍

പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനെ തളച്ച് സിറ്റി; ചെല്‍സി വിജയപാതയില്‍
X

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. 80ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഗബ്രിയേല്‍ ജീസസാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. മല്‍സരത്തില്‍ മുന്‍തൂക്കം ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സിറ്റി വിഷമിച്ചിരുന്നു. അതിനിടെ സൂപര്‍ താരം സെര്‍ജിയോ അഗ്യൂറ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി. തുടര്‍ന്നാണ് ജീസസിന്റെ വരവ്. ജയത്തോടെ ലെസ്റ്ററുമായുള്ള പോയിന്റ് അന്തരം ഏഴാക്കി ഉയര്‍ത്താന്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് കഴിഞ്ഞു.

മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചു. ജിറൗഡ്(15), അലോണ്‍സോ(48) എന്നിവരുടെ ഗോള്‍ നേട്ടത്തിലാണ് ചെല്‍സിയുടെ ജയം. ജയത്തോടെ ലെസ്റ്ററുമായുള്ള പോയിന്റ് അന്തരം ആറാക്കി കുറയ്ക്കാന്‍ നാലാം സ്ഥാനക്കാരായ ചെല്‍സിക്ക് കഴിഞ്ഞു.

അതിനിടെ ജര്‍മന്‍ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് വെര്‍ഡര്‍ ബ്രമനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. പുതുമുഖ താരം ഹാലന്‍ഡ്, സഗാഡോ എന്നിവരാണ് ഡോര്‍ട്ട്മുണ്ട് സ്‌കോറര്‍മാര്‍.




Next Story

RELATED STORIES

Share it