Football

ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് സാമുവല്‍ ഉമറ്റിറ്റി വിരമിക്കല്‍ പ്രഖ്യാപിച്ചു

ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് സാമുവല്‍ ഉമറ്റിറ്റി വിരമിക്കല്‍ പ്രഖ്യാപിച്ചു
X

പാരിസ്: ഫ്രാന്‍സിന്റെ 2018 ലോകകപ്പ് ജേതാവ് സാമുവല്‍ ഉമറ്റിറ്റി വിരമിക്കല്‍ പ്രഖ്യാപിച്ചു.2018ലെ ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നിലെ പ്രധാന താരമാണ് ഉമറ്റിറ്റി. ബെല്‍ജിയത്തിനെതിരായ സെമിഫൈനലില്‍ ടീമിന്റെ വിജയഗോള്‍ നേടിയത് ഡിഫന്ററായ ഉമറ്റിറ്റി ആയിരുന്നു. 31 കാരനായ താരം ലീഗ് വണ്‍ ജേതാക്കളായ ലിലെയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ അവസാനമായി കളിച്ചത്.


ബാഴ്‌സലോണയ്ക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിരുന്നു. കാമറൂണില്‍ ജനിച്ച താരം പിന്നീട് ഫ്രാന്‍സിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ലിയോണിലാണ് താരം പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 2016ലാണ് താരം ബാഴ്‌സയിലേക്ക് ചേക്കേറിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഏഴ് വര്‍ഷം കളിച്ച താരം രണ്ട് ലാ ലിഗ കിരീടവും മൂന്ന് കോപ്പാ ഡെല്‍ റേ കിരീടവും നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ 2018 ലോകകപ്പ് കിരീടം നേടിയ ടീമിലെ അഞ്ചാമത്തെ താരമാണ് വിരമിക്കുന്നത്. റാഫേല്‍ വരാനെ, ബ്ലെസെ മാറ്റിയുഡി, ആദില്‍ റാമി, സ്റ്റീവ് മന്‍ഡാന്‍ഡാ എന്നിവരാണ് ഇതിന് മുമ്പ് വിരമിച്ച താരങ്ങള്‍. തുടര്‍ച്ചയായ പരിക്കുകളാണ് ഉമറ്റിറ്റിയുടെ നേരത്തെയുള്ള വിരമിക്കലിന് പിന്നില്‍.




Next Story

RELATED STORIES

Share it