Football

ലൈംഗികാതിക്രമ കേസ്; ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സ് കസ്റ്റഡിയില്‍

നിലവില്‍ മെക്‌സിക്കന്‍ ടീമായ പ്യുമാസ് ഉനാമയ്ക്ക് വേണ്ടിയാണ് ആല്‍വ്‌സ് കളിക്കുന്നത്.

ലൈംഗികാതിക്രമ കേസ്; ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സ് കസ്റ്റഡിയില്‍
X


ക്യാംപ് നൗ: ലൈംഗികാതിക്രമ കേസില്‍ ബ്രസീല്‍ പ്രതിരോധ താരം ഡാനി ആല്‍വ്‌സിനെ സ്പാനിഷ് പോലിസ് കസ്റ്റഡിയിലെടുത്തു. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ലോകകപ്പിന് ശേഷം ബാഴ്‌സലോണയില്‍ അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു താരം. യുവതിയുടെ പരാതിയില്‍ സ്പാനിഷ് കോടതിയാണ് 39കാരനായ ആല്‍വ്‌സിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്ന സമ്മതിച്ച ആല്‍വ്‌സ് ആരോപണം നിഷേധിച്ചിട്ടുണ്ട്. നിലവില്‍ മെക്‌സിക്കന്‍ ടീമായ പ്യുമാസ് ഉനാമയ്ക്ക് വേണ്ടിയാണ് ആല്‍വ്‌സ് കളിക്കുന്നത്.




Next Story

RELATED STORIES

Share it