ലോകകപ്പ് യോഗ്യത മല്‍സരം: ഇന്ത്യ നാളെ ഒമാനെതിരേ

മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിലുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് പ്രവചനാധീതമാണ്.

ലോകകപ്പ് യോഗ്യത മല്‍സരം: ഇന്ത്യ നാളെ ഒമാനെതിരേ

ഗുവഹാത്തി: 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ ഒമാനെതിരേ നടക്കും. ഗുവാഹത്തിയില്‍ വൈകീട്ട് 7.30നാണ് മല്‍സരം. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിലുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് പ്രവചനാധീതമാണ്. മധ്യനിര താരം അമര്‍ജിത്തിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോച്ച് സ്റ്റിമാച്ചിന്റെ റെക്കോഡില്‍ ഇന്ത്യയ്ക്കായി വലിയ വിജയങ്ങള്‍ ഇല്ലെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ടീമിന്റെ പ്രകടനം.ഖത്തര്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഈ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ ഖത്തറിനെതിരായ മല്‍സരം ഈ മാസം 10നാണ്.
RELATED STORIES

Share it
Top