Football

ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീക്വാര്‍ട്ടറില്‍

രണ്ട് ജയവും ഒരു സമനിലയുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായത്.

ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീക്വാര്‍ട്ടറില്‍
X


ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത് ഇംഗ്ലണ്ടും അമേരിക്കയും. ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. യുനൈറ്റഡിന്റെ സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോഡന്‍ ഒരു ഗോളും നേടി. 50, 68 മിനിറ്റുകളിലാണ് റാഷ്‌ഫോഡിന്റെ ഗോളുകള്‍. 51ാം മിനിറ്റിലാണ് ഫോഡന്‍ സ്‌കോര്‍ ചെയ്തത്. ഹാരി കാനെ, ഫിലിപ്പ്‌സ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കി. ആദ്യ പകുതിയില്‍ വെയ്ല്‍സ് ഇംഗ്ലണ്ടിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. രണ്ടാം പകുതിയില്‍ ടീം മൂന്നടിച്ച് തിരിച്ച് വരികയായിരുന്നു. രണ്ട് ജയവും ഒരു സമനിലയുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായത്.


ഇതേ ഗ്രൂപ്പിലെ ഇറാന്‍-അമേരിക്ക മല്‍സരത്തില്‍ വിജയികളായി അമേരിക്കയും അവസാന 16ല്‍ ഇടം നേടി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അമേരിക്കയുടെ ജയം. ചെല്‍സിയുടെ ക്രിസ്റ്റിയാന്‍ പുലിസിച്ച് 38ാം മിനിറ്റില്‍ അമേരിക്കയുടെ വിജയ ഗോള്‍ നേടി. പ്രീക്വാര്‍ട്ടറിലെത്താന്‍ ഇറാന് ഒരു സമനില മതിയായിരുന്നു. എന്നാല്‍ അമേരിക്ക അവരുടെ സ്വപ്‌നം തകര്‍ക്കുകയായിരുന്നു.




Next Story

RELATED STORIES

Share it