Football

ലോകകപ്പ്; അര്‍ജന്റീനയല്ല ഫ്രാന്‍സും ബ്രസീലുമാണ് ഫേവററ്റുകള്‍: മെസ്സി

ഖത്തര്‍ ലോകകപ്പോടെ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്.

ലോകകപ്പ്; അര്‍ജന്റീനയല്ല ഫ്രാന്‍സും ബ്രസീലുമാണ് ഫേവററ്റുകള്‍: മെസ്സി
X


പാരിസ്: ഖത്തര്‍ ലോകകപ്പിലെ കപ്പ് ഫേവററ്റുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സും അഞ്ച് തവണ ചാംപ്യന്‍മാരായ ബ്രസീലുമാണെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. തന്റെ ടീമായ അര്‍ജന്റീനയല്ല ബ്രസീലിനും ഫ്രാന്‍സിനുമാണ് കിരീട സാധ്യത കൂടുതല്‍.വലിയ ടീമുകളാണ്. പരിചയസമ്പന്നരാണ്. നന്നായി കളിക്കുന്നതും അവരാണ്. കഴിഞ്ഞ യൂറോയില്‍ ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. എന്നാല്‍ അവര്‍ക്ക് മികച്ച താരങ്ങളും കോച്ചും ഉണ്ട്. ബ്രസീലിനും ഇത് തന്നെയാണ് സ്ഥിതി. താരസമ്പന്നമാണ് കാനറികള്‍ എന്നും മെസ്സി വ്യക്തമാക്കി. 35 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന തന്റെ ദേശീയ ടീമിനെ പിന്തള്ളിയാണ് മെസ്സിയുടെ പ്രവചനം.


പരിക്കിന്റെ പിടിയിലൂള്ള സഹതാരങ്ങളായ പൗളോ ഡിബാല, ഡി മരിയ എന്നിവരുടെ പരിക്കില്‍ മെസ്സി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഖത്തര്‍ ലോകകപ്പോടെ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്.




Next Story

RELATED STORIES

Share it