ലോകകപ്പ്; ബ്രസീലിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്
പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ മാര്‍ക്വിനോസ് കഴിഞ്ഞ ദിവസം പിഎസ്ജി സ്ക്വാഡില്‍ നിന്ന് പുറത്തായിരുന്നു.
BY FAR17 Nov 2022 4:31 AM GMT
X
FAR17 Nov 2022 4:31 AM GMT
റിയാദ്: ലോകകപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ബ്രസീലിന്റെ രണ്ട് മുന്‍നിര താരങ്ങള്‍ക്ക് പരിക്ക്. ബ്രൂണോ ഗിമറൈസ്, അലക്സ് ടെല്ലെസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റൊഡ്രിഗോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗിമറൈസിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. നെയ്മറിന്റെ ഒരു ടാക്കിളിനെ തുടര്‍ന്നാണ് ടെല്ലസിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഇരുവരും ഉടന്‍ സ്ക്വാഡിന്റെ പരിശീലനത്തില്‍ തിരിച്ചെത്തുമെന്നും കോച്ച് ടീറ്റെ അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ മാര്‍ക്വിനോസ് കഴിഞ്ഞ ദിവസം പിഎസ്ജി സ്ക്വാഡില്‍ നിന്ന് പുറത്തായിരുന്നു. മാര്‍ക്വിനോസ് ബ്രസീല്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നിട്ടില്ല. കൂടുതല്‍ സമയം പരിശീലനത്തിന് ചെലവഴിക്കേണ്ടതിനാല്‍ ബ്രസീല്‍ സന്നാഹ മല്‍സരങ്ങള്‍ കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT